
മുംബൈ : കൃഷി, നിർമാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരായ ജോൺ ഡിയർ ഇന്ത്യയിൽ നടത്തിയ പവർ & ടെക്നോളജി ഷോ യിൽ പുതിയ 5M സീരീസ് 5130M (130 HP) ട്രാക്ടർ അവതരിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പവർ & ടെക്നോളജി 7.0 പദ്ധതിയുടെ ഭാഗമായി 5130M ട്രാക്ടറിൽ ഫ്രണ്ട് ഹിച്ച്, ഫ്രണ്ട് പി.ടി.ഒ. സംവിധാനങ്ങൾ, ഓട്ടോ ട്രാക് ഗൈഡൻസ് സിസ്റ്റം, ഗ്രീൻസിസ്റ്റം ലിങ്ക് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കൃഷിയിടങ്ങളിലെ വൈവിധ്യമാർന്ന സാഹചര്യങ്ങൾ പരിഗണിച്ചുള്ള നവീകരണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്ന സുസ്ഥിര കൃഷി വികസനത്തിന് പിന്തുണ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
ജോൺ ഡിയർ ഇന്ത്യ എം.ഡി.യും കൺട്രി മാനേജരുമായ രാജേഷ് സിന്‍ഹ പറഞ്ഞു. ''പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുത്തിയ സ്മാർട്ട് കണക്റ്റഡ് മെഷീനുകൾ വഴി കുറവ് വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉൽപാദനം നേടാൻ കർഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം'',
Photo Courtesy - Google








